Quantcast

പന്നിയങ്കര ടോൾ പ്ലാസയിൽ സ്‌കൂൾ വാഹനങ്ങൾക്ക് ടോൾ പിരിക്കില്ല

പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചു

MediaOne Logo

Web Desk

  • Published:

    6 Jun 2024 10:50 AM IST

School vehicles,panniyankara toll plaza,latest malayalam news,പന്നിയങ്കര ടോള്‍ പ്ലാസ,സ്കൂള്‍ ബസ്
X

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ സ്‌കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കരുതെന്ന് തീരുമാനം. തരൂർ എം.എൽ.എ പി.പി.സുമോദിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് നടപടി.

ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്‌കൂൾ വാഹനങ്ങളുടെ ലിസ്റ്റ് 15നകം ടോൾ പ്ലാസ അധികൃതർക്ക് കൈമാറണമെന്നാണ് നിർദേശം.പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചു. ഈ മാസം ഒന്ന് മുതൽ പ്രദേശവാസികൾ, സ്‌കൂൾ വാഹനങ്ങൾ എന്നിവർ ടോൾ നൽകണമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നു.

TAGS :

Next Story