Quantcast

കൊല്ലത്ത് ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

കൊട്ടിയം ജംഗ്ഷനിൽ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടം

MediaOne Logo

Web Desk

  • Published:

    14 July 2025 6:12 PM IST

കൊല്ലത്ത് ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ്  സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
X

കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം. സ്കൂട്ടറിലേക്കും കാലിലേക്ക് സ്‍ലാബ് വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.

പരിക്കേറ്റ ഉമയനെല്ലൂർ സ്വദേശിനി തസ്ലീമയെ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടിയം ജംഗ്ഷനിൽ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടം. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് മൂന്നരയോടെയാണ് അപകടം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് വാഹനത്തിനിടയിലും കാലിലേക്കും വീണത്. സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത്. നേരത്തെയും നിരവധി തവണ അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. സ്‍ലാബ് വീണതിന് പിന്നാലെ സ്കൂട്ടർ ഭാഗികമായി തകർന്നു.


TAGS :

Next Story