Quantcast

എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസ്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിന് വേഗം പോരെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

MediaOne Logo

Web Desk

  • Published:

    23 July 2021 7:44 AM IST

എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസ്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്
X

എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. അതേസമയം തട്ടിപ്പ് നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.

എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിന് വേഗം പോരെന്ന ആക്ഷേപം തുടരുന്നതിനിടെയാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാനാണ് തീരുമാനം. എസ്.സി എസ്.ടി വിഭാഗക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. നിലവിൽ മുഖ്യ പ്രതി ഉൾപ്പടെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

ഇന്നലെ വിഷയം ചർച്ച ചെയ്യാൻ കൂടിയ നഗരസഭാ പ്രത്യേക കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം .

TAGS :

Next Story