അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; പരിശോധന നാവികസേനയുടെ നേതൃത്വത്തിൽ
ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധനയാണ് നടത്തുക. ഷിരൂരിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം

ബംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വീണ്ടും നാളെ ആരംഭിക്കും. ഷിരൂരിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.
നാളെ ഗംഗാവാലിപ്പുഴയിൽ നാവികസേന പരിശോധന നടത്തും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധനയാണ് നടത്തുക. പരിശോധനയ്ക്ക് നാവികസേന മാത്രമാണ് ഉണ്ടാവുക. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചിൽ താത്കാലികമായി നിർത്തുന്ന ഘട്ടത്തിൽ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്.
പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നാളെ ദൗത്യം പുനരാരംഭിക്കുന്നത്. പുഴയിലിറങ്ങി പരിശോധിക്കുന്നതിനായി നാളെ രാവിലെ വീണ്ടും പ്രാഥമിക പരിശോധനയുണ്ടാകും.
നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്കില്‍ ട്രക്കിന്റെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.
Adjust Story Font
16

