Quantcast

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾക്കായി തിരച്ചിൽ ഊർജിതം

എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം മുഹമ്മദിനാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    15 Jun 2025 7:30 AM IST

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾക്കായി തിരച്ചിൽ ഊർജിതം
X

കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച പ്രതികൾക്കായി തിരച്ചിൽ ഊർജ്ജമാക്കി. എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം മുഹമ്മദിനെയാണ് പ്രതികൾ വണ്ടി കയറ്റി കൊല്ലാൻ ശ്രമിച്ചത്.

രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ മടക്കത്താനം ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ നിഗമനം.


TAGS :

Next Story