Quantcast

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസ് അന്തരിച്ചു

'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' മുൻ ബ്യൂറോ ചീഫ് ആണ്

MediaOne Logo

Web Desk

  • Published:

    27 Dec 2025 10:01 PM IST

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസ് അന്തരിച്ചു
X

കൊല്ലം: മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ. തോമസ് അന്തരിച്ചു. 60 വയസായിരുന്നു. പുനലൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' മുൻ ബ്യൂറോ ചീഫ് ആണ്.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടക്കും. ഇന്നലെ രാത്രി പുനലൂരിലെ വസതിയിൽ തനിച്ചായിരുന്നു. ഫോൺ എടുക്കാതെ വന്നതോടെ് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

TAGS :

Next Story