Quantcast

'അന്ന് നൽകിയത് സ്വർണം'; സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥൻ

'ചെറിയ തേയ്മാനം വന്നാലും പൂർണമായും അവ ചെമ്പാവില്ല'

MediaOne Logo

Web Desk

  • Published:

    3 Oct 2025 9:20 PM IST

അന്ന് നൽകിയത് സ്വർണം; സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥൻ
X

കൊച്ചി: ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി വിവാദത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥൻ. വിജയ് മല്യ അന്ന് നൽകിയത് സ്വർണമാണെന്ന് സെന്തിൽ നാഥൻ പറഞ്ഞു.

അഞ്ച് കിലോ സ്വർണത്തിൽ രണ്ട് ദ്വാരപാലക ശിൽപങ്ങൾ പൊതിഞ്ഞിട്ടുണ്ട്. ആകെ 30 കിലോയോളം സ്വർണമാണ് അന്ന് എല്ലാറ്റിനുമായി ഉപയോഗിച്ചത്. ചെറിയ തേയ്മാനം വന്നാലും പൂർണമായും അവ ചെമ്പാവില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും സെന്തിൽ നാഥൻ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം വേണമെന്ന് പന്തളം കുടുംബം ആവശ്യപ്പെട്ടു. സ്പോൺസർമാരായി വരുന്നവർക്ക് കഴിവും സാമ്പത്തിക ശേഷിയും ഉണ്ടോ എന്ന് പരിശോധിക്കണം. 2019ൽ സ്വർണം പൂശിയ കമ്പനി അത് എത്ര അളവിൽ പൂശിയെന്നത് പരിശോധിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരുമെന്നും പന്തളം കുടുംബം പറഞ്ഞു.

TAGS :

Next Story