'ലഹരി വില്പനക്ക് സഹായിക്കുന്നു'; അടൂർ നഗരസഭാധ്യക്ഷക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം കൗൺസിലർ
സിപിഎം കൗൺസിലർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്ത്

പത്തനംതിട്ട:ലഹരി കച്ചവടത്തിന് സിപിഎം നഗരസഭാ അധ്യക്ഷ കൂട്ടുനിൽക്കുന്നുവെന്ന് പാർട്ടി കൗൺസിലറുടെ ആരോപണം. പത്തനംതിട്ട അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദിനെതിരെ കൗൺസിലർ റോണി പാണംതുണ്ടിലാണ് ആരോപണം ഉന്നയിച്ചത്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ അധ്യക്ഷ പ്രതികരിച്ചു.
നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. ആരോപണം ഉന്നയിച്ച റെജി പാണംതുണ്ടിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗവും. സിപിഎം കൗൺസിലർമാരുടെ ഗ്രൂപ്പിൽ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് അധ്യക്ഷക്കെതിരെ റെജി പാണം തുണ്ടിൽ ഉന്നയിച്ച ആരോപണങ്ങൾ പുറത്തായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നഗരസഭയെ പ്രതിക്കൂട്ടിലാക്കുന്ന കൗൺസിലറുടെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പ്രതിഷേധവുമായി എത്തി. നഗരസഭക്കെതിരെ പാർട്ടി കൗൺസിലർ ഗുരുതര ആരോപണം ഉന്നയിച്ചത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Adjust Story Font
16

