Quantcast

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളിൽ രണ്ടുപേർ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-01 05:23:47.0

Published:

1 Jan 2026 9:35 AM IST

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളിൽ രണ്ടുപേർ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച
X

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച. തിങ്കളാഴ്ച ഡയാലിസിസ് വിധേയരായ അഞ്ച് രോഗികളിൽ രണ്ടു പേർ മരിച്ചു. ഇതേതുടർന്ന് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചു. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തി. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്.

സംഭവത്തിൽ ഹരിപ്പാട് നഗരസഭ റിപ്പോർട്ട് തേടി. വീഴ്ചയിൽ അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story