ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറിയതിൽ ഗുരുതര ഉദ്യോഗസ്ഥ വീഴ്ച
മഹസറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലെ സ്വർണപ്പാളി കൈമാറിയതിൽ ഗുരുതര ഉദ്യോഗസ്ഥ വീഴ്ചയുണ്ടായത് വ്യക്തമാക്കുന്ന മഹസറിന്റെ പകർപ്പ് മീഡിയവണിന്. 2019 ജൂലൈ 20ന് പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണർ പങ്കെടുത്തില്ല. സെപ്റ്റംബർ 11ന് പാളി പുനഃസ്ഥാപിച്ചപ്പോൾ മഹസറിൽ തൂക്കം രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ട് വട്ടം പാളികൾ കൈമാറിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
അതേസമയം, സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം തള്ളി ശബരിമലയിലെ സ്പോണസറായ ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥരിൽ നിന്ന് കൈപറ്റിയത് ചെമ്പ് പാളി തന്നെയെന്ന് ദേവസ്വം വിജിലൻസിന് മൊഴി നൽകി. ശബരിമല വസ്തുക്കൾ പ്രദർശനം നടത്തി പണം സമ്പാദിച്ചിട്ടില്ല.പൂജകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും മൊഴിയിലുണ്ട്.
ചെമ്പ് തകിടിൽ സ്വർണ്ണം പൂശിയത് ചില സ്പോൺസർമാരുടെ കൂടി സഹായത്താലാണെന്നും അദ്ദേഹം പറയുന്നു.പീഠം കാണാതായതിൽ സുഹൃത്ത് വാസുദേവനെ കുറ്റപ്പെടുത്തുന്ന മൊഴിയാണ് നൽകിയത്. വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നു. പരാതി ഉന്നയിച്ച ശേഷം കൊണ്ടുവച്ചുവെന്ന് മൊഴിയില്‍ പറയുന്നു.സ്വർണം പൂശാൻ ചെലവ് 15 ലക്ഷമാണ്. ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
അതിനിടെ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ന്യായീകരിക്കുന്നത്. ബംഗ്ലരൂവിൽ കൊണ്ടുപോകരുതെന്ന് തനിക്ക് ആരും നിർദ്ദേശം നൽകിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.
Adjust Story Font
16

