Quantcast

ഇ പോസ് സെർവർ തകരാർ; റേഷൻ കടകൾ നാളെയും മറ്റെന്നാളും അടച്ചിടും

29, 30 തീയതികളിൽ 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകീട്ടും കടകൾ തുറക്കും

MediaOne Logo

Web Desk

  • Updated:

    2023-04-26 13:26:49.0

Published:

26 April 2023 1:21 PM GMT

ഇ പോസ് സെർവർ തകരാർ; റേഷൻ കടകൾ നാളെയും മറ്റെന്നാളും അടച്ചിടും
X

തിരുവനന്തപുരം: ഇ പോസ് സെർവർ തകരാറിനെ തുടർന്ന് നാളെയും മറ്റന്നാളും റേഷൻ കടകൾ അടച്ചിടും. ഭക്ഷ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയിട്ടുണ്ട്. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

29, 30 തീയതികളിൽ 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകീട്ടും കടകൾ തുറക്കും. 4,5 തീയതികളിൽ സാഹചര്യം അനുസരിച്ച് പ്രവർത്തനസമയം തീരുമാനിക്കും. സെർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു.

സെർവർ തകരാർ കാരണം ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം പ്രവർത്തിക്കാതെ വന്നിരുന്നു. തുടര്‍ന്ന് ഇന്ന് അടിയന്തരമായി റേഷന്‍ കടകള്‍ അടയ്ക്കാനും നിര്‍ദേശമുണ്ടായി. വൈകുന്നേരം നടന്ന യോഗത്തിലാണ് രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടാന്‍ തീരുമാനിച്ചത്.

TAGS :

Next Story