അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വിട്ടു
നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

Photo| Special Arrangement
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകുന്നേരം അഞ്ച് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനെതിരെയാണ് രാഹുൽ ഈശ്വർ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി കൃത്യമായ തെളിവുകൾ പരിശോധില്ലെന്നും വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം.
വീഡിയോ ചെയ്തത് മറ്റാരുടെയെങ്കിലും പ്രേരണയാലാണോ, ഗൂഢാലോചനയുണ്ടോ എന്നൊക്കെ അറിയേണ്ടതുണ്ട്. അതിനായി രാഹുലിനെ തുടർ ചോദ്യംചെയ്യൽ ആവശ്യമാണ്. നിലവിൽ രാഹുൽ ഈശ്വറിന്റെ വീട്ടിൽ മാത്രമാണ് തെളിവെടുപ്പ് നടത്തിയത്. കൂടുതൽ ഇടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
നേരത്തെ, 14 ദിവസത്തേക്കാണ് ജില്ലാ കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. ഈ മാസം ഒന്നിന് വൈകീട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത കേസിൽ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഐടി ആക്ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകൾക്ക് പുറമെ ബിഎഎൻസ് 75 (3) വകുപ്പ് കൂടി ചുമത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ലൈംഗികച്ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്.
Adjust Story Font
16

