Quantcast

കശുവണ്ടി അഴിമതിക്കേസ്; ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന് തിരിച്ചടി

ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ മുന്‍ എം.ഡി കെ.എ രതീഷും നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്

MediaOne Logo

Web Desk

  • Published:

    10 Dec 2024 1:35 PM IST

r chandrasekaran
X

ഡല്‍ഹി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന് തിരിച്ചടി. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ മുന്‍ എം.ഡി കെ.എ രതീഷും നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു.



TAGS :

Next Story