Quantcast

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി

മറുപടി സമർപ്പിക്കുന്നതിന് സർക്കാർ കൂടുതൽ സമയം തേടി

MediaOne Logo

Web Desk

  • Updated:

    2023-05-30 06:38:40.0

Published:

30 May 2023 12:06 PM IST

sex education kerala high court
X

കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസിൽ മറുപടി സമർപ്പിക്കുന്നതിന് സർക്കാർ കൂടുതൽ സമയം തേടി. 2023-24 പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നായിരുന്നു കോടതി നിർദേശം. സ്വമേധയാ എടുത്ത കേസിൽ എന്‍.സി.ഇ.ആര്‍.ടിയെയും എസ്.സി.ഇ.ആര്‍.ടിയെയും കോടതി കക്ഷി ചേർത്തു.

കഴിഞ്ഞ വര്‍ഷം ഒരു പോക്സോ കേസിലെ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. സര്‍ക്കാരിനോട് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസിൽ മറുപടി സമർപ്പിക്കുന്നതിന് സർക്കാർ കൂടുതൽ സമയം തേടി.



TAGS :

Next Story