Quantcast

ഡോ. മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി

2018ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയിൽ വഴി പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-09-10 07:49:00.0

Published:

10 Sept 2023 11:00 AM IST

dr Manoj
X

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ കേസ്. അമേരിക്കയിൽ ജോലിചെയ്യുന്ന വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് ഡോ. മനോജ്‌ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് ലൈംഗികാതിക്രമം നടത്തിയെന്ന് വിദേശത്തുള്ള വനിതാ ഡോക്ടർ ഫേസ്ബുക്കിലൂടെ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ മനോജിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഡോക്ടറെ ചോദ്യം ചെയ്യാനിരിക്കെയാണ് മറ്റൊരു വനിതാ ഡോക്ടറും സമാന പരാതിയുമായി രംഗത്തെത്തിയത്.

2018ൽ ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തിരുന്ന അമേരിക്കയിൽ ജോലിയുള്ള വനിതാ ഡോക്ടറാണ് ഇ മെയിൽ വഴി സെൻട്രൽ പോലീസിന് പരാതി നൽകിയത്. തനിക്കും ദുരനുഭവം ഉണ്ടായെന്നും ഡോ. മനോജ്‌ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് ഡോക്ടർ മനോജിനെതിരെ സെൻട്രൽ പോലീസ് രണ്ടാമത്തെ ലൈംഗിക അതിക്രമ കേസും രജിസ്റ്റർ ചെയ്തത്. വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുക. പരാതിയിൽ നടപടി വേണ്ടെന്ന് ഇമെയിലിലൂടെ വനിതാ ഡോക്ടർ പോലീസിനെ അറിയിച്ചിരുന്നെങ്കിലും പരാതി ലഭിച്ച സാഹചര്യത്തിൽ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു പോലീസ് തീരുമാനം.

TAGS :

Next Story