Quantcast

എൽദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗിക പീഡന പരാതി: കീഴ്‌ക്കോടതിയിൽ സമർപ്പിച്ച രേഖകൾ വിളിച്ച് വരുത്തുമെന്ന് ഹൈക്കോടതി

ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-15 11:09:55.0

Published:

15 Nov 2022 4:18 PM IST

എൽദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗിക പീഡന പരാതി: കീഴ്‌ക്കോടതിയിൽ സമർപ്പിച്ച രേഖകൾ വിളിച്ച് വരുത്തുമെന്ന് ഹൈക്കോടതി
X

എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കീഴ്‌ക്കോടതിയിൽ സമർപ്പിച്ച രേഖകൾ വിളിച്ച് വരുത്തുമെന്ന് ഹൈക്കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്നും രേഖകൾ നാളെ ഹാജരാക്കാൻ കോടതി നിർദേശം നൽകി. കീഴ്‌ക്കോടതി ഉത്തരവ് വേദവാക്യമായി കണക്കാക്കില്ല. വാട്‌സ്ആപ്പ് ചാറ്റുകളടക്കം പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം. നാളെ തന്നെ പ്രോസിക്യൂഷൻ സമർപ്പിച്ച സിഡിയടക്കം ഹാജാരാക്കണം. രേഖകൾ ഹൈക്കോടതിയിലെത്തിയെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

ഇന്നലെ പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെയും വാദം കോടതി കേട്ടിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അവിശ്വസനീയമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

TAGS :

Next Story