'ആൾ ഇല്ല യൂത്ത് ഫെഡറേഷൻ': എഐവൈഎഫിനെ പരിഹസിച്ച് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിന്‍ രാജ് പായം
സ്വന്തം സംഘടനയെ സമരം എന്താണെന്ന് പഠിപ്പിക്ക്. എന്നിട്ട് മതി വായിൽ തോന്നുന്നത് കൂവി വിളിക്കാനെന്നും ബിപിന്‍ രാജ് പായം

ബിപിന്‍ രാജ് പായം Photo- Bipinraj Payam FB Page
കോഴിക്കോട്: സിപിഐയുടെ യുവജന സംഘടനയായ എഐവൈഫിനെ പരിഹസിച്ച് എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിപിൻ രാജ് പായം.
എഐവൈഫിനെ ആൾ ഇല്ല യൂത്ത് ഫെഡറേഷൻ എന്നാണ് ബിപിന്‍ രാജ് വിശേഷിപ്പിക്കുന്നത്. വായിൽ നാവ് ഉണ്ടെന്ന് കരുതി എന്തും പറയാം എന്നാണ് ധാരണയെങ്കിൽ അത് എസ് എഫ് ഐ യോട് വേണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിപിൻ രാജ് പറയുന്നു. പിഎംശ്രീ വിവാദവുമായി ബന്ധപ്പെട്ട എഐവൈഎഫ് നേതാവിന്റെ പ്രതികരണത്ത് മറുപടി നല്‍കുകയായിരുന്നു ബിബിന്‍ രാജ്.
സമരത്തിന് പോകുന്ന സമയത്ത് മുണ്ടുടുത്ത് സമരത്തിന് പോകരുത്. മുണ്ട് മടക്കിക്കുത്തേണ്ടി വന്നാൽ കാവിക്കളസം പൊതുജനം കാണേണ്ടി വരുമെന്ന് എഐവൈഎഫ് കാസർകോട് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതാണ് എസ്എഫ്ഐ നേതാവിനെ ചൊടിപ്പിച്ചത്.
2020 ൽ കേന്ദ്ര സർക്കാർ എന്‍ഇപി നടപ്പിലാക്കാൻ മുന്നോട്ട് വന്നപ്പോൾ അന്ന് മുതൽ രാജ്യവ്യാപകമായി തെരുവിൽ സമരത്തിന് ഇറങ്ങിയ സംഘടനയാണ് എസ്എഫ്ഐ, അത് ഇന്നും തുടരുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ രാജ്യം ഭരിക്കുന്ന ഭരണകൂടം ശ്രമിക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കാതെ, ഇന്ത്യയുടെ ചരിത്രം ഉൾപ്പടെ ഉൾകൊള്ളിച്ചു പ്രത്യേകം പുസ്തകം ഇറക്കി വിദ്യാർത്ഥികളെ കഴിഞ്ഞകാല ഇന്ത്യയുടെ ചരിത്രവും പഠിപ്പിക്കാൻ മുന്നോട്ട് വന്ന വിദ്യാഭ്യാസ മന്ത്രിയാണ് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറികൂടിയായ സഖാവ് ശിവൻകുട്ടി. അദ്ദേഹത്തെ വിമർശിക്കാനും ഈ ആളില്ല ടീം വളർന്നിട്ടില്ലെന്നും ബിപിൻ രാജ് പായം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
AIYF (ആൾ ഇല്ല യൂത്ത് ഫെഡറേഷൻ) ജില്ലാ സെക്രട്ടറിയോടാണ് വായിൽ നാവ് ഉണ്ടെന്ന് കരുതി എന്തും പറയാം എന്നാണ് ധാരണയെങ്കിൽ അത് എസ് എഫ് ഐ യോട് വേണ്ട.
ഇങ്ങനെ ഒരു സംഘടന കാസർഗോഡ് ജില്ലയിൽ ഉണ്ടെന്ന് നാലാളുകളെ അറിയിക്കാൻ ഓരോ നാടകങ്ങൾ കാണിക്കുന്ന ഈ മഹാനെയും ഈ സംഘടനയെയും കഴിഞ്ഞ കാലങ്ങളിൽ എവിടെയെങ്കിലും തെരുവിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ സമരം ചെയ്യുന്നത് കണ്ടവരുണ്ടോ...? ( കാണാൻ സാധ്യത ഇല്ല, കാസർഗോഡ് ജില്ലയിൽ ഇങ്ങനെ ഒരു സംഘടന ഉണ്ടെന്നും ഇങ്ങനെ ഒരു സെക്രട്ടറി ഉണ്ടെന്നും 4 ആളു അറഞ്ഞത് ഇന്നാണ്)
2020 ൽ കേന്ദ്ര സർക്കാർ NEP നടപ്പിലാക്കാൻ മുന്നോട്ട് വന്നപ്പോൾ അന്ന് മുതൽ രാജ്യവ്യാപകമായി തെരുവിൽ സമരത്തിന് ഇറങ്ങിയ സംഘടനയാണ് SFI, അത് ഇന്നും തുടരുകയാണ്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ രാജ്യം ഭരിക്കുന്ന ഭരണകൂടം ശ്രമിക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കാതെ, ഇന്ത്യയുടെ ചരിത്രം ഉൾപ്പടെ ഉൾകൊള്ളിച്ചു പ്രത്യേകം പുസ്തകം ഇറക്കി വിദ്യാർത്ഥികളെ കഴിഞ്ഞകാല ഇന്ത്യയുടെ ചരിത്രവും പഠിപ്പിക്കാൻ മുന്നോട്ട് വന്ന വിദ്യാഭ്യാസ മന്ത്രിയാണ് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറികൂടിയായ സഖാവ്
ശിവൻകുട്ടി. അദ്ദേഹത്തെ വിമർശിക്കാനും ഈ ആളില്ല ടീം വളർന്നിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ സമര സംഘടനയായ എസ് എഫ് ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ സമരം പഠിപ്പിക്കാൻ, പ്രകടനം നടത്താൻ പോലും നാലാളുകളെ കിട്ടാത്ത ഒരു സംഘടനയുടെ സെക്രട്ടറിയോട് പറയാനുള്ളത്
സ്വന്തം സംഘടനയെ സമരം എന്താണ് പഠിപ്പിക്ക് എന്നിട്ട് മതി വായിൽ തോന്നുന്നത് കൂവി വിളിക്കാൻ.
Adjust Story Font
16

