Quantcast

വര്‍ഗീയതയുടെ പാഠം ഇല്ലെന്ന് ഉറപ്പാക്കണം; പിഎം ശ്രീ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ

'പാഠപുസ്തകങ്ങളിൽ കാവിവൽക്കരണം വന്നാൽ സമരം നടത്തും'

MediaOne Logo

Web Desk

  • Updated:

    2025-10-24 06:43:33.0

Published:

24 Oct 2025 12:04 PM IST

വര്‍ഗീയതയുടെ പാഠം ഇല്ലെന്ന് ഉറപ്പാക്കണം; പിഎം ശ്രീ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ
X

പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ ആശങ്കയുണ്ടെന്ന് എസ്എഫ്‌ഐ. പാഠപുസ്തകങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും കരിക്കുലത്തിൽ ഇടപെടുന്നതും അനുവദിക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്‌ സഞ്ജീവ്‌ മാധ്യമങ്ങളോട് പറഞ്ഞു.

നമ്മൾ നികുതി കൊടുത്ത്, ആ നികുതിയുടെ ഒരു വിഹിതം നമുക്ക് കിട്ടണം എന്നുള്ളത് സ്വാഭാവികമായ ന്യായമാണ്. അത് കിട്ടണം. എന്നാൽ അതിനോടൊപ്പം കേന്ദ്രം ഉദ്ദേശിക്കുന്ന തരത്തിൽ വർ​ഗീയത വളർത്താനോ അത് ആളിക്കത്തിക്കാനോ കഴിയില്ലെന്ന് സഞ്ജീവ്‌ വ്യക്തമാക്കി.

പി.എം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണമാണ് പ്രശ്നം. എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. ആശങ്ക സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം നടപ്പാക്കാൻ. നേരത്തെ വിഷയം സർക്കാർ ചർച്ച ചെയ്തിരുന്നു. അന്ന് തന്നെ നിലപാട് പറഞ്ഞിരുന്നു. സംസ്ഥാനത്തിന് അർഹമായ പണം ലഭിക്കാത്തതിനലാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. തമിഴ്നാടിനെപോലെ കോടതിയെ സമീപിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കറാണ്. പാഠപുസ്തകങ്ങളിൽ കാവിവൽക്കരണം വന്നാൽ സമരം നടത്തുമെന്നും സഞ്ജീവ്‌ കൂട്ടിച്ചേർത്തു.

TAGS :

Next Story