Quantcast

'ചാലക്കുടി എസ്‌ഐയെ തെരുവുപട്ടിയെ പോലെ തല്ലും, പറയുന്നത് എസ്എഫ്‌ഐയാണ്'; ഭീഷണിയുമായി കേന്ദ്ര കമ്മിറ്റി അംഗം

"അതിപ്പോൾ ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്ക് പുല്ലാണ്"

MediaOne Logo

Web Desk

  • Published:

    23 Dec 2023 11:13 AM GMT

ചാലക്കുടി എസ്‌ഐയെ തെരുവുപട്ടിയെ പോലെ തല്ലും, പറയുന്നത് എസ്എഫ്‌ഐയാണ്; ഭീഷണിയുമായി കേന്ദ്ര കമ്മിറ്റി അംഗം
X

ചാലക്കുടി: ചാലക്കുടി എസ്‌ഐ അഫ്‌സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ് ഹസൻ മുബാറക്. എസ്‌ഐക്കെതിരെ നഗരത്തിൽ നടത്തിയ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് ജയിലിൽ പോകാനും തയ്യാറാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഹസന്‍ മുബാറക് പറഞ്ഞു.

'ചാലക്കുടിയിലെ വിദ്യാർത്ഥികളെ എസ്‌ഐ അഫ്‌സൽ തെരുവുപട്ടികളെ തല്ലുന്നതു പോലെ തല്ലി. അതിനെതിരായാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം. ചാലക്കുടി ഐടിഐയിൽ പതിറ്റാണ്ടുകളായി എസ്എഫ്‌ഐ ആണ് വിജയിക്കുന്നത്. എസ്എഫ്‌ഐയുടെ കൊടിതോരണവും ഫ്‌ളക്‌സും പതാകയും കാണുമ്പോൾ പ്രേതത്തെ പോലെ, ചാലക്കുടി അങ്ങാടിയിൽ തൊടലു പൊട്ടിച്ച പേപ്പട്ടിയെ പോലെ കാക്കിയണിഞ്ഞു കൊണ്ട് നടക്കുകയാണ്. ഇയാളോട് ഒന്നേ പറയാനുള്ളൂ, തെരുവുപട്ടിയെ തല്ലുന്നതു പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങൾ തല്ലും. ഇത് പറയുന്നത് എസ്എഫ്‌ഐയാണ്. അതിന് ഞങ്ങൾക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിപ്പോൾ ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങൾക്ക് പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.'- ഹസൻ മുബാറക് പറഞ്ഞു.

ഗവൺമെന്റ് ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ വിജയത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷത്തിന്റെ അനുരണനമാണ് വിദ്യാര്‍ത്ഥി നേതാവിന്‍റെ പ്രസംഗം. സംഘർഷത്തിനിടെ പൊലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവ് നിതിൻ പുല്ലൻ പൊലീസ് കസ്റ്റഡിയിലാണ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ അടക്കം അഞ്ചു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

TAGS :

Next Story