എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ അക്രമം; എ.ഐ.എസ്.എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-25 10:00:49.0

Published:

25 Oct 2021 10:00 AM GMT

എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ അക്രമം; എ.ഐ.എസ്.എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു
X

എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ അക്രമത്തിൽ പരാതിക്കാരിയായ എ.ഐ.എസ്എഫ് നേതാവിന്റെ മൊഴിയെടുക്കുന്നു. കൊച്ചി മുനമ്പം ഡി.വൈ.എസ്പി. ഓഫീസിലാണ് മൊഴിയെടുപ്പ്.

എംജി സർവ്വകലാശാലാ ക്യാമ്പസ്സിൽ എ.ഐ.എസ്.എഫ് വനിത നേതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ അടക്കമുള്ളവരാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

TAGS :

Next Story