ഷാഫി പറമ്പിൽ എം.എൽ.എ സ്ഥാനം രാജിവെച്ചു; പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക്
പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് ഷാഫി പറഞ്ഞു
ഷാഫി പറമ്പിൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എ.എൻ ഷംസീറിന്‍റെ ഓഫീസിൽ നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മറ്റ് എം.എൽ.എമാർക്കും ഒപ്പമെത്തിയാണ് രാജി സമർപ്പിച്ചത്. ഉറപ്പായും നിയമസഭാ മിസ് ചെയ്യും അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചതെന്നും ഉപതെരഞ്ഞെടുപ്പിലും പാലക്കാട് ണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും ഷാഫി പറഞ്ഞു.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ബിജെപി ഇറക്കിയപ്പോൾ 3859 വോട്ടിനാണ് ഷാഫി ജയിച്ചത്. ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കുമെന്ന് ഉറപ്പായപ്പോൾ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ തുടങ്ങിയിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം എന്നിവരുടെ പേര് യു.ഡി.എഫിന്‍റെ പരിഗണനയിലുള്ളതായാണ് സൂചന.
Adjust Story Font
16