Quantcast

'വർഗീയവാദിയാക്കാൻ ആദ്യം ശ്രമം നടന്നു, നടക്കാതായതോടെ മറ്റൊന്നുമായി വന്നു; സിപിഎം നേതാക്കൾ മറുപടി പറയണം'- ഷാഫി പറമ്പിൽ

രാഷ്ട്രീയം പറയാൻ ഇല്ലാത്തത് കൊണ്ടാണ് സിപിഎം അധിക്ഷേപിക്കുന്നതെന്നും ഷാഫി

MediaOne Logo

Web Desk

  • Updated:

    2025-09-25 11:22:23.0

Published:

25 Sept 2025 1:29 PM IST

വർഗീയവാദിയാക്കാൻ ആദ്യം ശ്രമം നടന്നു, നടക്കാതായതോടെ മറ്റൊന്നുമായി വന്നു; സിപിഎം നേതാക്കൾ മറുപടി പറയണം- ഷാഫി പറമ്പിൽ
X

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയം പറയാൻ ഇല്ലാത്തത് കൊണ്ടാണ് സിപിഎം അധിക്ഷേപിക്കുന്നതെന്ന് ഷാഫി പ്രതികരിച്ചു.

തനിക്കെതിരെ സുരേഷ് ബാബു ഉയര്‍ത്തയത് ആരോപണമല്ല,അധിക്ഷേപമാണ്,ഇതാണോ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രം?വ്യക്തിഹത്യയിലേക്കും അധിക്ഷേപത്തിലേക്കും പോകുകയാണോ സിപിഎമ്മിന്റെ തന്ത്രമെന്നും ഷാഫി ചോദിച്ചു. ഇതിന് എം.എ ബേബി അടക്കമുള്ള സിപിഎം നേതാക്കള്‍ മറുപടി പറയണം.എന്നെ വർഗീയവാദിയാക്കാൻ ആദ്യം ശ്രമം നടന്നു,അത് ഏശാതായപ്പോള്‍ മറ്റൊന്നുമായി വന്നു.ഇതാണോ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെന്നും ഷാഫി ചോദിച്ചു.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു ഇ.എൻ സുരേഷ് ബാബു പറഞ്ഞത്. കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണെന്നും കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാസ്റ്റാറാണ് ഷാഫി പറമ്പിൽ. സഹികെട്ടാണ് വി.ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്.കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നെന്നും ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

TAGS :

Next Story