Quantcast

ഷാഫി കുട്ടികളെയും ഉപയോഗിച്ചു; ഇവർ ആരൊക്കെ ജീവനോടെയുണ്ടെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ ചാറ്റുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം

MediaOne Logo

Web Desk

  • Updated:

    2022-10-13 14:01:21.0

Published:

13 Oct 2022 1:20 PM GMT

ഷാഫി കുട്ടികളെയും ഉപയോഗിച്ചു; ഇവർ ആരൊക്കെ ജീവനോടെയുണ്ടെന്ന് അന്വേഷിക്കുമെന്ന് പൊലീസ്
X

കൊച്ചിയിൽ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വിദ്യാർഥികളെ ഭഗവൽ സിങിൻറെ വീട്ടിലെത്തിച്ച് ഷാഫി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർ ആരൊക്കെ, ജീവനോടെ ഉണ്ട് എന്ന് പൊലീസ് അന്വേഷിക്കും. ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തതിനാൽ അതിലെ ചാറ്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019 മുതൽ ഷാഫിയും - ഭഗവൽ സിങും നടത്തിയ 150ലേറെ ചാറ്റുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഭഗവൽ സിംങിന് പുറമെ മാറ്റാരെങ്കിലുമായി ഷാഫി ചാറ്റ് ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭഗവൽ സിങിനും ലൈലക്കും കടബാധ്യത ഉണ്ടായിരുന്നു എന്നും, ഇലന്തൂർ സഹകരണ ബാങ്ക് ശാഖയിൽ പലിശയിനത്തിൽ അമ്പതിനായിരം രൂപ അടച്ച് കഴിഞ്ഞ മാർച്ചിൽ വായ്പ പുതുക്കിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം കേസിൽ ഷാഫിയടക്കമുള്ള പ്രതികളെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവധിച്ചത്. ഭീഷണിപെടുത്തിയാണ് പ്രതികളെ കുറ്റം സമ്മതിപ്പിച്ചതെന്നും, മാപ്പ്സാക്ഷിയാക്കാമെന്ന് പ്രതിയോട് പൊലിസ് പറഞ്ഞെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ആ വാദത്തെ കോടതി അംഗീകരിച്ചില്ല. മനുഷ്യമാംസം പാചകം ചെയ്ത് കഴിച്ചിട്ടില്ലെന്ന് ജയിലിൽ നിന്ന് പുറത്തേക്കിറങ്ങവെ ലൈല പറഞ്ഞു

ഡിജിപിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. 100 ലധികം ചാറ്റുകൾ കണ്ടെത്തിയത് കേന്ദ്രീകരിച്ചും ഷാഫിയുടെ മറ്റു കേസുകളും അന്വേഷിക്കാൻ ആണ് പൊലീസിന്റെ തീരുമാനം.

TAGS :

Next Story