'കേരളത്തിൽ ഇത്രത്തോളം ഇസ്‌ലാമോഫിക് ആയ ഒരു സംഘടന പ്രവർത്തിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'; ഐസയിൽ നിന്ന് രാജിവെച്ച് ഷഹീൻ അകേൽ
നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെയും തിരുത്താൻ ശ്രമിക്കുന്നവരെയും തീവ്രവാദികളെന്ന് മുദ്ര കുത്തുകയാണെന്ന് ഷഹീൻ ആരോപിച്ചു

കോഴിക്കോട്: നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഐസ സംസ്ഥാന കമ്മിറ്റി അംഗം ഷഹീൻ അകേൽ സംഘടനവിട്ടു. കേരളത്തിൽ ഇത്രത്തോളം ഇസ്‌ലാമോഫോബിയയും ഫ്യൂഡൽബോധവും കൊണ്ടുനടക്കുന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഷഹീൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെയും തിരുത്താൻ ശ്രമിക്കുന്നവരെയും തീവ്രവാദികളെന്ന് മുദ്ര കുത്തുകയാണ്. ഇത് മറ്റു സഖാക്കൾക്കിടയിൽ പ്രത്യേകിച്ച് അധഃസ്ഥിത പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്കിടയിൽ പോലും പ്രചരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ജനകീയ സമരങ്ങളെ സംബന്ധിച്ച് അണികൾക്കിടയിൽ വ്യാജ വിധി പറഞ്ഞ് അല്ലെങ്കിൽ വെറും തിയറി മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഐസയുടെയും സിപിഎംഎല്ലിന്റെയും നേതൃത്വം സംഘികളെക്കാൾ മോശമാണെന്നും ഷഹീൻ പറഞ്ഞു.
Next Story
Adjust Story Font
16

