Quantcast

ഷാജ് കിരണും എ ഡി ജിപി എം ആർ അജിത് കുമാറുമായുള്ള ഫോൺ സംഭാഷണ വിവരങ്ങൾ പുറത്ത്

സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-06-16 10:48:43.0

Published:

16 Jun 2022 4:14 PM IST

ഷാജ് കിരണും എ ഡി ജിപി എം ആർ അജിത് കുമാറുമായുള്ള  ഫോൺ സംഭാഷണ വിവരങ്ങൾ പുറത്ത്
X

കൊച്ചി: ഷാജ് കിരണും എ ഡി ജിപി എം.ആർ അജിത് കുമാറും നടത്തിയ ഫോൺ സംഭാഷണ വിവരങ്ങൾ പുറത്ത്. ഏഴുതവണയാണ് ഇരുവരും വിളിച്ചത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടത്.

ജൂൺ എട്ടിന് രാവിലെ 11 മണി മുതൽ 1.40 വരെയുള്ള സമയത്തിനിടെയാണ് ഷാജ് കിരണ്‍ എ.ഡി.ജി. പിയെ ഫോണില്‍ ബന്ധപ്പെട്ടത്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്ത ശേഷം വിവരങ്ങൾ അറിയാനാണ് താൻ എ.ഡി.ജി.പിയെ വിളിച്ചത് എന്ന് ഷാജ് കിരൺ നേരത്തേ പറഞ്ഞിരുന്നു. അതിന്‍റെ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നത്. എന്നാല്‍ ഷാജ് കിരണ്‍ എ.ഡി.ജി.പി യെ 35 തവണ വിളിച്ചു എന്ന തരത്തില്‍ വാർത്തകള്‍ പുറത്ത് വന്നിരുന്നു.


TAGS :

Next Story