കോട്ടയത്ത് യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ജയിൽചാടി
പലക ചാരിവച്ച് ജയിലിന്‍റെ മതിലിൽ കയറിയ പ്രതി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം

കോട്ടയം: കൊലക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽനിന്ന് ചാടി. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിലെ പ്രതി ബിനു മോനാണ് ജയിൽചാടിയത്.
കഴിഞ്ഞ ജനുവരി 17ന് നടന്ന കേരളത്തെ ഞെട്ടിച്ച ഷാൻ വധത്തിലെ അഞ്ചാംപ്രതിയാണ് ബിനു മോൻ. ജില്ലാ ജയിലിന്റെ തൊട്ടുപിൻവശത്തുള്ള കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമുൻപിലായിരുന്നു ഷാൻ എന്ന യുവാവിനെ ജോമോൻ എന്നയാൾ കൊന്ന് കൊണ്ടുപോയി ഇടുന്നത്. ബിനു മോന്റെ ഓട്ടോയിലായിരുന്നു ഷാനെ തട്ടിക്കൊണ്ടുപോയത്.
ഇന്നു പുലർച്ചെയാണ് ഇയാൾ ജയിൽചാടിയത്. ബാത്‌റൂമിൽ പോകാനായി എണീറ്റ ബിനു മോൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജയിൽ മതിൽ ചാടിക്കടന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പലക ചാരിവച്ച് മതിലിൽ കയറി കേബിൾ വഴി താഴെയിറങ്ങിയെന്നാണ് നിഗമനം.
ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. മുൻപും കോട്ടയം ജില്ലാ ജയിലിൽനിന്ന് പ്രതികൾ ചാടിയിട്ടുണ്ട്.
Summary: Shan Murder case accused escaped from Kottayam district jail
Adjust Story Font
16

