Quantcast

വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല: ഷെയ്ന്‍ നിഗം

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലമിന് വധശിക്ഷയാണ് കോടതി വിധിച്ചത്

MediaOne Logo

Web Desk

  • Published:

    14 Nov 2023 12:08 PM IST

shane nigam
X

ഷെയ്ന്‍ നിഗം

കൊച്ചി: ആലുവ പീഡനക്കൊലയുമായി ബന്ധപ്പെട്ട വിധിയില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലമിന് വധശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ച് ജീവപര്യന്തവും എറണാകുളം പോക്സോ കോടതി വിധിച്ചു. പോക്സോ കേസിലെ രണ്ട് വകുപ്പിലും ജീവിതാവസാനം വരെ തടവാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം രൂപ പിഴ ഒടുക്കണം. പ്രതി ദയ അർഹിക്കുന്നിലെന്ന് കോടതി പറഞ്ഞു. എല്ലാ കുറ്റകൃത്യങ്ങൾക്കും പരമാവധി ശിക്ഷ ലഭിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു.

ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. കൊലപാതകം, പീഡനം,തെളിവുനശിപ്പിക്കൽ ഉൾപ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.

TAGS :

Next Story