Quantcast

'പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് കാണിക്കുന്നു'; ഷാനിമോൾ ഉസ്മാൻ

ലൈംഗികാതിക്രമ പരാതിയിൽ കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    12 Dec 2025 7:07 AM IST

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് കാണിക്കുന്നു; ഷാനിമോൾ ഉസ്മാൻ
X

Photo| MediaOne

ആലപ്പുഴ: പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതിയിൽ യാതൊരു ഗൂഢാലോചയുമില്ലെന്നും ഷാനിമോൾ ഉസ്മാൻ മീഡിയവണിനോട് പറഞ്ഞു.

ലൈംഗികാതിക്രമ പരാതിയിൽ കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരുന്നു. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. ചലച്ചിത്രപ്രവർത്തക മുഖ്യമന്ത്രിക്ക് കത്തയച്ചു. കൻ്റോൺമെൻ്റ പൊലീസാണ് കേസെടുത്തത്

കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെയാണ് സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് കത്തിൽ ആരോപിക്കുന്നത്.

അതേസമയം പരാതി നിഷേധിച്ച് സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് രംഗത്തെത്തിയിരുന്നു. പരാതിക്കാരി തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്ന് കുഞ്ഞുമുഹമ്മദ് മീഡിയവണിനോട് പറഞ്ഞു. മാപ്പ് ചോദിക്കാൻ തയ്യാറാണ്. നിയമപരമായ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



TAGS :

Next Story