Quantcast

മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്ര: എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്തുന്നുണ്ട്, എന്തിനാണ് വിവാദമാക്കുന്നത്? :ശശി തരൂർ

ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-09-25 12:41:49

Published:

25 Sept 2026 4:33 PM IST

മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്ര: എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്തുന്നുണ്ട്, എന്തിനാണ് വിവാദമാക്കുന്നത്? :ശശി തരൂർ
X

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ വിവാദ വിമാന യാത്രയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്തുന്നുണ്ടെന്നും സർക്കാരോ പാർട്ടിയോ ചിലവാക്കുന്നില്ലോ പിന്നെയെന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ സ്ഥിതി എന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇല്ലാത്ത പണം ചിലവാക്കണ്ട എന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണും അതുകൊണ്ടാവും യാത്ര നടത്തിയതെന്നും കൂടുതൽ കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബാക്കി അദ്ദേഹത്തിനോട് ചോദിക്കുന്നതാണ് നല്ലതെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മാധ്യമങ്ങളുടെ ലക്ഷ്യം ഇത്തരം വിമാനയാത്ര ചർച്ചകളിലേക്ക് ശ്രദ്ധ തിരിക്കലാണെന്നും എന്നാൽ തങ്ങളുടെ ലക്ഷ്യം 2029-ൽ രാജ്യത്ത് ജനാധിപത്യ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മന്ത്രിമാർ നിലവിൽ പ്രതികരിക്കാൻ തയ്യാറായില്ല.


TAGS :

Next Story