ഷീല സണ്ണി വ്യാജലഹരിക്കേസ്; എം.എന്‍ നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി

കൊച്ചി: ഷീല സണ്ണി വ്യാജലഹരിക്കേസില്‍ പ്രതി എം.എന്‍ നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂര്‍ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കി. രണ്ടാംപ്രതി ലിവിയ ജോസിനൊപ്പം ഒരുമിച്ച് ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി.
ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുള്ളതാണ് മുഖ്യപ്രതി എ.എന്‍ നാരയണദാസിന്റെ കേസ്. നേരത്തെ നാരയണദാസിനെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിനുശേഷം കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Next Story
Adjust Story Font
16

