'ജീവനൊടുക്കിയത് വീഡിയോ കോൾ ചെയ്ത്'; ഷെറിന്റെ മരണത്തിൽ ദുരൂഹത
"മുറിയില്‍ ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ"

കൊച്ചി: നടിയും മോഡലുമായ ട്രാൻസ്‌വുമൺ ഷെറിൻ സെലിൻ മാത്യു (27) ജീവനൊടുക്കിയത് വീഡിയോ കോൾ ചെയ്ത്. സുഹൃത്തുക്കളാണ് ഇക്കാര്യം മാധ്യമങ്ങൾക്കു മുമ്പിൽ വെളിപ്പെടുത്തിയത്. ഷെറിൻ ആർക്കാണ് വിളിച്ചത് എന്നതിൽ വ്യക്തതയില്ല. ഹോർമോൺ ടാബ്ലറ്റുകൾ കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മുറിയിലുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.
കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജിൽ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. വർഷങ്ങളായി കൊച്ചിയിലാണ് താമസം.
സുഹൃത്തുക്കളുമായി ഇവർക്ക് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു നടി.
ഓര്‍ക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056
Next Story
Adjust Story Font
16

