Quantcast

ഷൈന്‍ ടോം ചാക്കോ ഹാജര്‍; പൊലീസ് ചോദ്യം ചെയ്യുന്നു, ഫോൺ കസ്റ്റഡിയിലെടുത്തു

വിശദമായി ചോദ്യം ചെയ്യുമെന്ന് സെൻട്രൽ എസിപി കെ.ജയകുമാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-04-19 06:24:34.0

Published:

19 April 2025 10:10 AM IST

Shine Tom Chacko
X

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും 10 മണിയോടെ തന്നെ സ്റ്റേഷനിലെത്തി. ഷൈനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് എസിപി മാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക്സ് സംഘത്തിന്‍റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനെന്നതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യുന്നത് . അതേസമയം പൊലീസ് സ്റ്റേഷനിലെത്തിയെ ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഷൈനിൻ്റെ ഒരു മാസത്തെ ഫോൺ രേഖകൾ പരിശോധിച്ചു. താരം തങ്ങിയ നഗരത്തിലെ ആറ് ഹോട്ടലുകളിൽ നിന്ന് സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്‍റെ തീരുമാനം.

ഷൈനിന്റെ ​മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നും വാട്ട്സ്ആപ്പ് ചാറ്റുകളും ​പൊലീസ് പരിശോധിക്കുന്നുണ്ട്.

നടിയുടെ പരാതിയിൽ ഷൈൻ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയിൽ അയച്ചതായി ഷൈനിന്‍റെ കുടുബം അറിയിച്ചിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.


TAGS :

Next Story