Quantcast

ഷൈനിന്‍റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ; വാട്സ് ആപ്പ് ചാറ്റുകൾ പരിശോധിക്കുന്നു

ഫോണിൽ ആരെയൊക്കെ ബന്ധപ്പെട്ടു എന്ന് പരിശോധിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-04-19 08:36:20.0

Published:

19 April 2025 11:53 AM IST

Shine Tom Chacko
X

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫോണിൽ ആരെയൊക്കെ ബന്ധപ്പെട്ടു എന്ന് പരിശോധിക്കുകയാണ്. വാട്സ് ആപ്പ് ചാറ്റുകളും പരിശോധിക്കുന്നു.

കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് എസിപി മാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക്സ് സംഘത്തിന്‍റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനെന്നതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ചോദ്യം ചെയ്യൽ. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യുന്നത് . അതേസമയം പൊലീസ് സ്റ്റേഷനിലെത്തിയെ ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

നടിയുടെ പരാതിയിൽ ഷൈൻ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയിൽ അയച്ചതായി ഷൈനിന്‍റെ കുടുബം അറിയിച്ചിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.



TAGS :

Next Story