Quantcast

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം; നാല് പേരെ രക്ഷപ്പെടുത്തി

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു

MediaOne Logo

Web Desk

  • Updated:

    2024-05-13 03:15:04.0

Published:

13 May 2024 8:14 AM IST

Ponnani Boat Accident
X

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്നാനി സ്വദേശികളായ സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നു മറ്റു നാല് പേരെ രക്ഷപ്പെടുത്തി.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹി' എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു.

അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.

ബോട്ടുകളെല്ലാം കടലിൽ ഉണ്ടായിരുന്നതിനാൽ ഉടൻ സംഭവ സ്ഥലത്ത് എത്താൻ നിർദേശം നൽകുകയായിരുന്നു. കാണാതായവരെ കണ്ടെത്താനായി തീരദേശ പോലീസും മൽസ്യ ബന്ധന തൊഴിലാളികളും അടക്കമുള്ള വിവിധ സംഘങ്ങളുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തിരച്ചിലിനായി കൊച്ചിയിൽ നിന്ന് നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്.

Watch Video Report


TAGS :

Next Story