Quantcast

ഉല്‍പന്നങ്ങളുടെ കുറവ്; ഓണകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാവില്ല

37 ലക്ഷം പേര്‍ക്ക് കൂടി ഇനി കിറ്റ് ലഭിക്കാനുണ്ട്

MediaOne Logo

Web Desk

  • Published:

    19 Aug 2021 6:46 AM GMT

ഉല്‍പന്നങ്ങളുടെ കുറവ്; ഓണകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാവില്ല
X

ഓണകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാവില്ല. ചില ഉല്‍പന്നങ്ങളുടെ കുറവ് മൂലം കിറ്റുകള്‍ പൂര്‍ണമായും തയ്യാറാക്കാന്‍ സപ്ലൈകോക്ക് കഴിയാതിരുന്നതാണ് കാരണം. 37 ലക്ഷം പേര്‍ക്ക് കൂടി ഇനി കിറ്റ് ലഭിക്കാനുണ്ട് . വിതരണം വേഗത്തിലാക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശം നല്‍കി.

മുഴുവന്‍ കിറ്റുകളും 16ാം തീയതി കൊണ്ട് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് പാളി. ഇതിന് കാരണമായത് 16 ഇനം കിറ്റിലെ ചില ഉല്‍പന്നങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ലഭ്യമാക്കാനാവതെ പോയതാണ്. ഏലക്ക, ശര്‍ക്കരവരട്ടി പോലുള്ളവയുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമായത്. ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരും. 75 ശതമാനമെങ്കിലും തിരുവോണത്തിന് മുമ്പേ പൂര്‍ത്തിയാക്കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം.

ഈ മാസം തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സപ്ലൈകോയുടെ ഉറപ്പ്. കിറ്റ് വിതരണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും ഉല്‍പന്നങ്ങളെ കുറിച്ച് ഇത്തവണ പരാതിയില്ലെന്ന ആശ്വാസത്തിലാണ് സപ്ലൈകോ. വിതരണം വേഗത്തിലാക്കാന്‍ ഭക്ഷ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സെല്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്.

TAGS :

Next Story