Quantcast

ഫിറോസ് കുന്നംപറമ്പിലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-05-06 16:26:17.0

Published:

6 May 2021 3:59 PM GMT

ഫിറോസ് കുന്നംപറമ്പിലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ
X

തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശരാജ്യങ്ങളിൽനിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പാണ് നടക്കുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. ഫിറോസിന് തവനൂരിൽ സീറ്റ് നൽകിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്നും ആക്ഷേപമുണ്ട്.

സ്ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം തുടങ്ങി നിരവധി കേസുകൾ ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസിനെതിരെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

TAGS :

Next Story