അമല്‍ജ്യോതി വിദ്യാര്‍ഥി ശ്രദ്ധ സതീഷിന്റെ മരണം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്‌ഒയ്‌ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനീയറിംഗ് കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ശ്രദ്ധ സതീഷ് മരണപ്പെടാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്സ്‌എച്ച്‌ഒയ്‌ക്ക് നിര്‍ദേശം നല്‍കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും കമ്മിഷന് ലഭിച്ചിട്ടുണ്ട്.
ലാബ് അറ്റന്‍ഡ് ചെയ്യവേ ലാബ് അറ്റന്‍ഡര്‍ തന്റെ മകളുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി ടീച്ചര്‍വഴി വകുപ്പ് തലവന് നല്‍കുകയും വകുപ്പ് തലവന്‍ ശ്രദ്ധയെ ചോദ്യം ചെയ്‌തതിലുണ്ടായ മാനസികാഘാതമാണ് ശ്രദ്ധ മരിക്കാനിടയായതെന്ന് പിതാവ് സതീഷ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥി ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും സഹകരണ മന്ത്രി വി.എൻ വാസവനും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം ചെയ്ത് വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ സമരം താത്കാലികമായി പിൻവലിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു.
Adjust Story Font
16

