Quantcast

'സ്പായിൽ പോയത് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി': എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടി എസ്‌ഐ

പാലാരിവട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇരുവരും

MediaOne Logo

Web Desk

  • Updated:

    2025-11-22 03:47:29.0

Published:

22 Nov 2025 9:16 AM IST

സ്പായിൽ പോയത് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി: എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടി എസ്‌ഐ
X

എറണാകുളം: എറണാകുളത്ത് സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടി എസ്‌ഐ. പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെ കേസ്.

സ്പായിൽ പോയത് ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്. നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സ്പാ ജീവനക്കാരും കേസിൽ പ്രതികൾ. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്

TAGS :

Next Story