Quantcast

ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾ; സിയ പവലിനും സഹദിനും കുഞ്ഞ് പിറന്നു

കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു പ്രസവം

MediaOne Logo

Web Desk

  • Updated:

    2023-02-08 14:59:55.0

Published:

8 Feb 2023 8:22 PM IST

siya sahad, transgender
X

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ട്രാൻസ് ജെൻഡർ പങ്കാളികളായ സിയ പവലിനും സഹദിനും കുഞ്ഞു പിറന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു പ്രസവം. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ്ജൻഡർ മാതാപിതാക്കളായി മാറി സിയയും സഹദും.

സിയ മലപ്പുറം സ്വദേശിയും സഹദ് തിരുവനന്തപുരം സ്വദേശിയുമാണ്. കോഴിക്കോട് ഉമ്മളത്തൂരിലാണ് ഇരുവരും ഒരുമിച്ചു താമസിക്കുന്നത്. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടെന്റുമാണ്.

Next Story