സിദ്ധാർഥന്റെ മരണം: ആഭ്യന്തര അന്വേഷണം മാർച്ച് 31 നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി
മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം തള്ളി

കൊച്ചിി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തെ കുറിച്ചുള്ള സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. മാർച്ച് 31നകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാമ്പസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാർഥന്റെ അമ്മ സമർപ്പിച്ച അപ്പീലിലാണ് നടപടി.സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരും.
Next Story
Adjust Story Font
16

