Quantcast

സിൽവർ ലൈൻ: രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് സാമൂഹിക ആഘാത പഠന റിപ്പോർട്ട്

കൊല്ലത്തെ കേന്ദ്രീകൃത വർക്ക് ഷോപ്പ്, സ്റ്റേഷൻ, കാസർകോട്ടെ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കപ്പെടുന്നത്. കൊല്ലത്ത് അയത്തിൽ തോടിൽ നിന്നും വെള്ളം കയറുമെന്നാണ് റിപോർട്ടിലെ കണ്ടെത്തൽ. ഈ സ്ഥലം നെൽവയലും പ്രളയ സാധ്യതാ മേഖലയും അടങ്ങുന്നതാണ്.

MediaOne Logo

Web Desk

  • Published:

    16 Jan 2022 12:58 AM GMT

സിൽവർ ലൈൻ: രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് സാമൂഹിക ആഘാത പഠന റിപ്പോർട്ട്
X

നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയുടെ രണ്ട് പ്രധാനപ്പെട്ട യാർഡുകളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് പരിസ്ഥിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട്. കൊല്ലം, കാസർകോഡ് യാർഡുകളിലാണ് വെള്ളപ്പൊക്ക സാധ്യതയുള്ളത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. ഡി.പി.ആറിന് ഒപ്പം സർക്കാർ പുറത്തുവിട്ടതാണ് റിപോർട്ട.

കൊല്ലത്തെ കേന്ദ്രീകൃത വർക്ക് ഷോപ്പ്, സ്റ്റേഷൻ, കാസർകോട്ടെ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക സാധ്യത പ്രവചിക്കപ്പെടുന്നത്. കൊല്ലത്ത് അയത്തിൽ തോടിൽ നിന്നും വെള്ളം കയറുമെന്നാണ് റിപോർട്ടിലെ കണ്ടെത്തൽ. ഈ സ്ഥലം നെൽവയലും പ്രളയ സാധ്യതാ മേഖലയും അടങ്ങുന്നതാണ്. മഴ കൂടുതൽ ലഭിക്കുന്ന മേഖലയുമാണ്. പ്രളയ സാധ്യത ഒഴിവാക്കാനായി തോട് വഴി തിരിച്ചു വിടുകയും പ്രളയ ജലം ഒഴുക്കി കളയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും റിപോർട്ട് നിർദേശിക്കുന്നു. കാസർകോട്ടെ നിർദിഷ്ട യാർഡിന്റെ കാര്യത്തിൽ മംഗലാപുരത്ത് ലഭിച്ച മഴയുടെ അളവ് അടക്കം ചൂണ്ടികാണിച്ചാണ് പ്രളയ സാധ്യത പ്രവചിപ്പിക്കുന്നത്. തീരദേശ മേഖലയിലൂടെ സിൽവർ ലൈൻ കടന്ന് പോകുന്നുണ്ടെങ്കിലും സുനാമി സാധ്യതയേയും വലിയ തിരമാലകളേയും കുറിച്ച് കാര്യമായ പഠനം നടത്തിയിട്ടില്ലെന്ന് റിപോർട്ട് സമ്മതിക്കുന്നു.

വനപ്രദേശത്തു കൂടി പാത കടന്നു പോകുന്നില്ല. പക്ഷേ വടക്കൻ കേരളത്തിൽ പലയിടത്തും കണ്ടൽ കാടുകളെ ബാധിക്കും. ചിലയിടങ്ങളിൽ ലോകത്തെ തന്നെ പരിസ്ഥിതി പ്രധാന്യമുള്ള പശ്ചിമഘട്ടത്തിന് സമാന്തരമായും പാത കടന്ന് പോകുന്നു. നിർമാണ ഘട്ടത്തിൽ മണ്ണിന്റെ ഘടനയും സ്വാഭാവികത്വവും നഷ്ടപ്പെടുത്തും. മണ്ണൊലിപ്പിന് ഇടയാക്കും. ഭൂഗർഭജലത്തേയും ഉപരിതല ജല വിതാനത്തേയും ബാധിക്കാനിടയുണ്ട്. പദ്ധതി സാമൂഹികമായി സൃഷ്ടിക്കുന്ന ഗുണവശങ്ങളും റിപോർട്ടിലുണ്ട്. സാങ്കേതി വിദ്യ,സുരക്ഷ,വേഗത, ഉൽപാദന ക്ഷമത, ജോലി സാധ്യത എന്നിവയാണ് നേട്ടമായി റിപോർട്ട് വിലയിരുത്തുന്നത്. ഊർജ്ജം നഷ്ടം കുറയ്ക്കും .ഒപ്പം വായു മലിനീകരണത്തിന്റെ തോത് മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് കു റവാണെന്നതും നേട്ടമായി നിരത്തുന്നു. സർവേ ഘട്ടത്തിൽ പദ്ധതി പ്രദേശത്തെ ജനങ്ങൾ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനാൽ അനുകൂലമായി പ്രതികരിച്ചതായും റിപോർട്ട് പറയുന്നു. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്‌മെന്റിലെ ഡോ. ടി.ആർ വിനോദും സംഘവുമാണ് പരിസ്ഥിതി സാമൂഹിക അഘാത പഠനം നടത്തിയത്.


TAGS :

Next Story