എസ്‌ഐആർ: പുറത്തായവർക്ക് പുതുതായി അപേക്ഷിക്കാം
ജനുവരി 22 വരെയാണ് പരാതി നൽകാനുള്ള സമയം

തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെയാണ് പരാതി നൽകാനുള്ള സമയം. 24 ലക്ഷത്തിൽ അധികം പേരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായത്.
പട്ടികയിൽ നിന്ന് പുറത്തായവർ പുതിയ വോട്ടറായി അപേക്ഷ നൽകണം. ഫോം ആറ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇവർക്ക്് പുതിയ വോട്ടർ നമ്പറാണ് ലഭിക്കുക. നേരത്തെ വോട്ട് ചെയ്ത് വന്നവർക്കും ഇനി മുതൽ പുതിയ നമ്പറാണ് ലഭിക്കുക.
Next Story
Adjust Story Font
16

