Quantcast

വോട്ടർപട്ടിക തീ​വ്രപരിഷ്കരണത്തിന് കേരളത്തിലും തുടക്കം

2002 ൽ ഉൾപ്പെട്ട 80ശതമാനം പേരും നിലവിലെ പട്ടികയിലുണ്ടെങ്കിലും 2025 ആഗസ്റ്റിലെ വോട്ടർ പട്ടികയിലെ 53.25 ലക്ഷം പേർ ഈ പട്ടികയിൽ ഇല്ല

MediaOne Logo

Web Desk

  • Updated:

    2025-09-13 07:12:26.0

Published:

13 Sept 2025 12:41 PM IST

വോട്ടർപട്ടിക തീ​വ്രപരിഷ്കരണത്തിന് കേരളത്തിലും തുടക്കം
X

തിരുവനന്തപുരം: ബിഹാറിന് പിന്നാലെ രാജ്യമൊട്ടുക്കും നടപ്പാക്കുന്ന വോട്ടർപട്ടിക തീ​വ്രപരിഷ്കരണത്തിന് കേരളത്തിലും തുടക്കമായി. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ പോർട്ടലിൽ www.ceo.kerala.gov.in 2002 ലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാലിത് പ്രാഥമിക നടപടികൾ മാത്രമാണെന്നും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ പ്രഖ്യാപനം വരുന്നതോടെയാകും പൂർണമായ നടപടികളി​ലേക്ക് നീങ്ങുകയെന്ന് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ അറിയിച്ചു. നടപടികൾക്കായി മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും രത്തൻ കേൽക്കർ അറിയിച്ചു.

സെപ്റ്റംബർ 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേരും. 2002 ൽ പുതുക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാകും ​തീവ്രവോട്ടർ പട്ടിക പരിഷ്കരണം. 2002 ൽ ഉൾപ്പെട്ട 80ശതമാനം പേരും നിലവിലെ പട്ടികയിലുണ്ടെന്നും ഓഫീസർ അറിയിച്ചു. അതെസമയം, 2025 ആഗസ്റ്റിലെ വോട്ടർ പട്ടികയിലെ 53.25 ലക്ഷം പേർ ഈ പട്ടികയിൽ ഇല്ല.

മരിച്ചവരും വിദേശപൗരന്മരായാവരെയും ഒഴിവാക്കിയാലും ലക്ഷക്കണക്കിനു പേർ പൗരത്വം തെളിയിക്കാനുള്ള 12 രേഖകളിലൊന്ന് സമർപ്പിച്ച് എന്യുമറേഷൻ നടത്തിയാലെ വോട്ടർമാരായി ഇനി തുടരാനാകു. ഇന്ത്യൻ പൗരത്വമുള്ളവർക്കും 18 വയസ് പൂർത്തിയായവർക്കും നിയമപ്രകാരം അയോഗ്യത ഇല്ലാത്തവർക്കും എസ്ഐആർ നടപടികൾ പൂർത്തിയാക്കി പട്ടികയിൽ പേര് ഉറപ്പാക്കാം. ബൂത്ത് ലവൽ ഓഫീസർമാർ (ബിൽഒ) വീടുകളിലെത്തി വിവരങ്ങൾ ഉറപ്പാക്കും.

പ്രവാസി വോട്ടർമാർക്ക് ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകാം. തുടർന്ന് ബിൽഒ വീട്ടിൽ എത്തി വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. 2002 ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നവർ ചെയ്യേണ്ടത്. 2002 ലെ എസ്ഐആർ പട്ടിക അടിസ്ഥാനമാക്കി പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്ന് ​പട്ടികയിൽ ഉണ്ടായിരുന്നവർ ഇന്ത്യൻ പൗരന്മാരെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചെന്ന നിഗമനത്തോടെയാണ് പട്ടിക പ്രസിദ്ധീകരിക്കുക. എന്നാലും എന്യൂമറേഷനായി ഓൺലൈനിൽ​ ഫോറം പൂരിപ്പിച്ച് നൽകണം.

2002 ലെ പട്ടികയിൽ ഇല്ലാതിരുന്ന ശേഷം 2025 ലെ പട്ടികയിൽ ഉൾപ്പെട്ടവർ എന്യൂമറേഷനു പുറമെ പൗരത്വത്തിന് തെളിവായി ആധാർ ഉൾപ്പടെ 12 രേഖകളിലൊന്ന് സമർപ്പിക്കണം. രണ്ട് പട്ടികയിലും ഇല്ലാത്തവർ, പുതുതായി പട്ടികയിൽ പേരു ചേർക്കാൻ ഫോം 6 വഴി അപേക്ഷിക്കണം.

TAGS :

Next Story