Quantcast

ഗവർണർ അയയുന്നു: സിസാ തോമസിന്റെ കാലാവധി നീട്ടി നൽകില്ല

പുതിയ ആൾക്ക് ചുമതല കൈമാറും, ഇക്കാര്യം അറിയിച്ച് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി

MediaOne Logo

Web Desk

  • Updated:

    2023-03-28 15:57:15.0

Published:

28 March 2023 3:49 PM GMT

Sisa Thomas duration as KTU VC will not be extended
X

തിരുവനന്തപുരം: കോടതി വിധികൾ തിരിച്ചടിയായതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ അയയുന്നു. കെ ടി യു താത്ക്കാലിക വി സി സിസ തോമസിന്റെ കാലാവധി നീട്ടി നൽകില്ല. പുതിയ ആൾക്ക് ചുമതല കൈമാറും. ഇക്കാര്യം അറിയിച്ച് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി.

തുടർച്ചയായ കോടതി വിധികൾ തിരിച്ചടിയായതോടെയാണ് ഗവർണർ വിഷയത്തിൽ പിന്നോട്ട് പോയിരിക്കുന്നത്. 31 വരെയാണ് സിസാ തോമസിന്റെ കാലാവധി. 31ന് ശേഷം തുടരുന്ന ഒരു താല്ക്കാലിക വി.സിക്ക് സാമ്പത്തികപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അനുമതിയില്ല. ഇക്കാരണം കൊണ്ട് തന്നെ വിസിയായി പുതിയ ആളെ നിയമിക്കാൻ രാജ്ഭവൻ തീരുമാനിക്കുകയായിരുന്നു.

സർക്കാർ-ഗവർണർ പോരിന്റെ തുടക്കം തന്നെ കെടിയു വിസി നിയമനമാണെന്നിരിക്കേ സിസാ തോമസിന്റെ കാലാവധി നീട്ടാത്തതിലൂടെ സർക്കാരിന് ഗവർണർ വഴങ്ങുന്നു എന്ന് വേണം കണക്കാക്കാൻ.

TAGS :

Next Story