Quantcast

സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏട്: പിണറായി വിജയൻ

'സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്നു'

MediaOne Logo

Web Desk

  • Updated:

    2023-05-21 13:03:16.0

Published:

21 May 2023 6:30 PM IST

Sister Lini, pinarayi vijayan
X

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്നു. വിറങ്ങലിച്ചുപോയ ഒരു ജനതയ്ക്ക് തന്റെ ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയായിരുന്നു ലിനിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഇന്ന് സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ്. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണ്.

അത്യന്തം അപകടകാരിയായ വൈറസിനു മുൻപിൽ വിറങ്ങലിച്ചുപോയ ഒരു ജനതയ്ക്ക് തന്റെ ജീവത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്. ഉദാത്തമായ മനുഷ്യസ്‌നേഹത്തിൻറെയും ത്യാഗമനോഭാവത്തിൻറെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി. സിസ്റ്റർ ലിനിയുടെ മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

TAGS :

Next Story