Quantcast

'കുടുംബ കലഹമുണ്ടായിരുന്നു'; അപര്‍ണയുടെ മരണത്തില്‍ സഹോദരിയുടെ മൊഴി

അപർണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2023-09-01 09:48:12.0

Published:

1 Sept 2023 2:22 PM IST

Aparna
X

തിരുവനന്തപുരം: സിനിമ-സീരിയൽ താരം അപർണയുടെ മരണത്തിൽ പൊലീസ് ബന്ധുക്കളുടെ മൊഴി എടുത്തു. അപര്‍ണയും ഭർത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടിയിരുന്നു എന്നും ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നും സഹോദരി മൊഴി നല്‍കിയതായാണ് വിവരം. അപർണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപര്‍ണ നായരുടെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലിലാണ് ഉറ്റവരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിരുവനന്തപുരം കരമനയിലെ വീട്ടിൽ അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടുമുന്‍പ് പോലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു അപര്‍ണ. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

TAGS :

Next Story