Quantcast

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം

കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-28 02:37:17.0

Published:

28 Feb 2026 7:06 AM IST

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം
X

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം. കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർ പേർ മരിച്ചു. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ, ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാൽ എന്നിവരാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട ഒരാളുടെ നില അതീവ ​ഗുരുതരമാണ്. പന്തീരാങ്കാവ് സ്വദേശി ദിജിലാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്.

തിരുവനന്തപുരം കരമനയിൽ ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്ന് മരണം. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപടകമുണ്ടായത്.

TAGS :

Next Story