Quantcast

ആറു മാസത്തെ സസ്പെൻഷൻ കഴിഞ്ഞു; മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു

പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ

MediaOne Logo

Web Desk

  • Updated:

    2025-03-07 05:40:58.0

Published:

7 March 2025 9:25 AM IST

ആറു മാസത്തെ സസ്പെൻഷൻ കഴിഞ്ഞു; മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു
X

മലപ്പുറം: മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. ആറു മാസത്തെ സസ്പെൻഷനു ശേഷമാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. സുജിത് ദാസിന് പുതിയ തസ്തിക നൽകിയിട്ടില്ല.

പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്.

വാർത്ത കാണാം:


TAGS :

Next Story