Quantcast

വി.എസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ

ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-24 07:10:56.0

Published:

24 Jun 2025 12:29 PM IST

വി.എസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി;  മെഡിക്കൽ ബുള്ളറ്റിൻ
X

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ.കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇൻ്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് തിങ്കളാഴ്ച വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് വി.എസ് ഇപ്പോൾ കഴിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ആശുപത്രയിലെത്തി അച്യുതാനന്ദനെ സന്ദര്‍ശിച്ചു.സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ,എളമരം കരീം തുടങ്ങി നിരവധി പേര്‍ ഇന്നലെ ആശുപത്രിയിലെത്തി വി എസിനെ സന്ദർശിച്ചിരുന്നു.

TAGS :

Next Story