Quantcast

ലാവ്‌ലിന്‍ കേസ് ഈ മാസം പത്തിന് സുപ്രീംകോടതിയില്‍

നേരത്തെ 27 തവണ ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് അവസാനം പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    2 Aug 2021 2:56 PM GMT

ലാവ്‌ലിന്‍ കേസ് ഈ മാസം പത്തിന് സുപ്രീംകോടതിയില്‍
X

ലാവലിന്‍ കേസില്‍ വാദം പൂര്‍ത്തിയായി; വിധി വേനലവധിക്ക് ശേഷം

ലാവ്‌ലിന് കേസ് ഈ മാസം 10ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ 27 തവണ ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി കേസ് പരിഗണിച്ചത്. ഇനി മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് അവസാനം പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് കക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും ഹൈക്കോടതി വിധി വിവേചനപരമാണെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പെടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

TAGS :

Next Story